ഛത്തീസ്ഗഢിൽ ഐ.ഇ.ഡി സ്ഫോടനം: രണ്ട് ജവാന്മാർക്ക് വീരമൃത്യു
പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്
Update: 2024-07-18 05:13 GMT
ഡൽഹി: ഛത്തീസ്ഗഢിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. എസ്.ടി.എഫ് ജവാന്മാരാണ് മരിച്ചത്. ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് തിരച്ചിൽ ദൗത്യത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 4 ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ റായ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മണ്ഡിമാർക്ക വനമേഖലയിൽ ആയിരുന്നു തിരച്ചിൽ.
അതിനിടെ ജമ്മുകശ്മീരിലെ ഡോഡയിലെ കസ്തിഗ്രഹ് മേഖലയിൽ വെടിവെപ്പുണ്ടായി. മേഖലയിൽ ഭീകരക്കായള്ള തിരച്ചിൽ സൈന്യം ഊർജ്ജതമാക്കി. ഡോഡയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.