'വ്യാജ ചികിത്സയുടെ മറ്റൊരു രൂപം'; മെഡിക്കൽ പ്രാക്ടീഷണർ ഇൻ ജറിയാട്രിക് നഴ്സിങ്ങിനെതിരെ IMA
'രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന യോഗ്യത എംബിബിഎസാണ്'
Update: 2024-11-03 15:45 GMT
ന്യൂഡൽഹി: കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന ജറിയാട്രിക് നഴ്സിംഗ് പ്രാക്ടീഷണർ ചികിത്സാരംഗത്ത് അനുവദിക്കാൻ പറ്റാത്തതെന്ന് ഐഎംഎ. വ്യാജ ചികിത്സയുടെ മറ്റൊരു രൂപമാണിതെന്ന് ഐഎംഎ പറഞ്ഞു.
'രോഗികളെ ചികിത്സിക്കാനുള്ള അടിസ്ഥാന യോഗ്യത എംബിബിഎസ് ആണ്. കേന്ദ്രസർക്കാർ നീക്കം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണ'മെന്നും മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.