കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ശനിയാഴ്ച വൈകീട്ടോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്
Update: 2022-04-09 16:50 GMT
ഡൽഹി: കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അക്കൗണ്ട് പുനസ്ഥാപിക്കുന്നത് വരെ വരുന്ന മെസേജുകൾ വിശ്വസിക്കരുതെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.