ഉത്തരാഖണ്ഡിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പം

ബി.ജെ.പി 34 , കോണ്‍ഗ്രസ് 34

Update: 2022-03-10 03:56 GMT
Editor : Lissy P | By : Web Desk
Advertising

ഉത്തരാഖണ്ഡിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. 34 സീറ്റ് നേടി രണ്ടുപാർട്ടിയും മുന്നേറുകയാണ്.  വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിടുമ്പോഴാണ് കനത്ത പോരാട്ടം നടക്കുന്നത്. ആംആദ്മി പാർട്ടി ഒരു സീറ്റും നേടിയിട്ടുണ്ട്. 70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ തന്നെ ബി.ജെ.പി മുന്നിലായിരുന്നു. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

2017 ൽ 57 സീറ്റ് നേടിയാണ് ബി.ജെ.പി ഭരണത്തിലേറിയത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി ഭരണത്തുടർച്ചയാണു ബി.ജെ.പി ലക്ഷ്യമിടുന്നത്. 57 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന് 11 സീറ്റുകളാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസും ബി.ജെ.പിയും ഇടവിട്ടാണ് സംസ്ഥാനം ഭരിച്ചത്. ആ രീതി ഈ തെരഞ്ഞെടുപ്പിൽ തിരുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇത്തവണ ആദ്യമായി ഭരണത്തുടർച്ച നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News