ഉത്തരാഖണ്ഡിൽ ബി.ജെ.പി ബഹുദൂരം മുന്നിൽ
36 സീറ്റുമായി ബി.ജെ.പി മുന്നേറുമ്പോൾ 26 സീറ്റാണ് കോണ്‍ഗ്രസിന്
ഉത്തരാഖണ്ഡിൽ 36 എന്ന മാജിക് നമ്പറുമായി ബി.ജെ.പി ബഹുദൂരം മുന്നിൽ. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉത്തരാഖണ്ഡിൽ ബി.ജെ.പി സ്ഥാനം പിടിച്ചിരിക്കുകയാണ്. കോൺഗ്രസിന് 22 സീറ്റാണ് ലഭിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടി ഒരു സീറ്റും നേടിയിട്ടുണ്ട്. 70 സീറ്റിലേക്കാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഫലസൂചനകൾ ലഭിക്കുമ്പോൾ തന്നെ ബി.ജെ.പി മുന്നിലായിരുന്നു.
152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. 2017 ൽ 57 സീറ്റ് നേടിയാണ് ബി.ജെ.പി ഭരണത്തിലേറിയത്. എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.