'നികുതിയടയ്ക്കാത്ത വരുമാനം 520 കോടിയിലധികം'; കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് കോടതിയിൽ
പാർട്ടിയുടെയ നികുതി വരുമാനം പുനർനിർണയിക്കുന്ന ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
Update: 2024-03-20 16:02 GMT
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നികുതിയടയ്ക്കാത്ത വരുമാനം 520 കോടിയിലധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഇക്കാര്യമറിയിച്ചത്.
2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹരജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെയാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനമാണ് ആദായനികുതി വകുപ്പ് പുനർനിർണയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹരജി കോടതി വിധി പറയാനായി മാറ്റി.