സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി ഇൻഡ്യ സഖ്യം; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറുപാർട്ടികളുമായി ഇന്ന് ചർച്ച

ജമ്മു കശ്മീരിൽ പി.ഡി.പിയുമായും നാഷണൽ കോൺഫറൻസുമായും കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തും.

Update: 2024-02-26 01:09 GMT
Advertising

ന്യൂഡൽഹി: സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി ഇൻഡ്യ സഖ്യം. ജമ്മു കശ്മീരിൽ പി.ഡി.പിയുമായും നാഷണൽ കോൺഫറൻസുമായും കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്തും. തിപ്ര മോതയടക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചെറു പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനും കോൺഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്. പദ്യുത് ദേബ് ബർമൻ നേതൃത്വം നൽകുന്ന തിപ്രമോതയെ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാക്കാനാണ് കോൺഗ്രസ് ശ്രമം.

കോൺഗ്രസ് നേതാക്കൾ തിപ്ര മോത തലവൻ പ്രദ്യുത് ദേബ് ബർമനുമായി ചർച്ചകൾ നടത്തി. ഇടത് പാർട്ടികളും കോൺഗ്രസും സഖ്യത്തിൽ മത്സരിക്കുന്ന ത്രിപുരയിൽ തിപ്ര മോതയെ ഒപ്പം നിർത്തിയാൽ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. തിപ്ര മോതയുമായുള്ള കോൺഗ്രസിന്റെ ചർച്ചകളെ പിന്തുണയ്ക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.

അതേസമയം ബംഗാളിൽ ഇടഞ്ഞു നിൽക്കുന്ന മമതാ ബാനർജിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടരുകയാണ്. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ ടി.എം.സിക്ക് സീറ്റുകൾ നൽകി സമവായം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. ജമ്മു കശ്മീരിൽ പി.ഡി.പിയുമായും നാഷണൽ കോൺഫറൻസുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. അതേസമയം ഗുജറാത്തിലെ ബറൂച്ച് മണ്ഡലം എ.എ.പിക്ക് നൽകിയതിൽ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ കുടുംബം കടുത്ത അതൃപ്തിയിലാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News