പാകിസ്താനിൽ ഉപരിപഠനം വിലക്കി ഇന്ത്യ
പാകിസ്താനിൽനിന്ന് നേടുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്നും യുജിസിയും എഐസിടിഇയും വ്യക്തമാക്കി.
Update: 2022-04-23 15:18 GMT
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾ പാകിസ്താനിൽ പോകരുതെന്ന് ഇന്ത്യ. പാകിസ്താനിൽനിന്ന് നേടുന്ന ബിരുദങ്ങൾക്ക് ഇന്ത്യയിൽ അംഗീകാരമില്ലെന്നും യുജിസിയും എഐസിടിഇയും വ്യക്തമാക്കി. പാകിസ്താനിൽനിന്ന് നേടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഉപരിപഠനത്തിനോ തൊഴിൽ നേടുന്നതിനോ അനുമതിയുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം പാകിസ്താനിൽ ഉന്നത ബിരുദം നേടുകയും ഇന്ത്യൻ പൗരത്വം നൽകുകയും ചെയ്ത കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.