ഇന്ത്യ- ചൈന സൈനിക പിന്മാറ്റം തിങ്കളാഴ്ചയ്ക്കകം പൂർത്തിയാകും
ഇന്നലെ നടന്ന 16ാം റൗണ്ട് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായത്.
ലഡാക്ക്: ലഡാക്കിലെ ഇന്ത്യ- ചൈന സൈനിക പിന്മാറ്റം അടുത്ത തിങ്കളാഴ്ചയ്ക്കകം പൂർത്തിയാകും. താൽക്കാലികമായി നിർമിച്ച കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൊളിക്കാനും തീരുമാനമായി. ഇന്നലെയാണ് ഇന്ത്യ- ചൈന സൈനികർ പിന്മാറ്റം ആരംഭിച്ചത്.
കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര- ഹോട്ട്‌സ് സ്പ്രിങ്‌സ് മേഖലിലെ പട്രോളിങ് പോയിന്റ് 15ല്‍ നിന്നാണ് തിങ്കളാഴ്ചയോടെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇന്നലെ 16ാം റൗണ്ട് ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.
ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ സൈനിക പിന്മാറ്റം ആരംഭിക്കുകയായിരുന്നു. ഇതോടൊപ്പം ഹോട്ട് സ്പ്രിങ്‌സ് മേഖലയില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും സൈനിക പിന്മാറ്റം നേരത്തേയും വലിയ ചര്‍ച്ചകളായെങ്കിലും ചൈനയുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.
ഇന്നലെ നടന്ന 16ാം റൗണ്ട് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും നിലവിലെ പ്രതിസന്ധികള്‍ക്ക് അയവുവരുത്താനും ഉതകുന്നതാണ് നിലവിലെ തീരുമാനം.