രാജ്യത്ത് ആറ് ലക്ഷത്തിലധികം സൈനിക വിധവകൾ; കേരളം രണ്ടാം സ്ഥാനത്ത്, ഏറ്റവും കൂടുതൽ പഞ്ചാബിൽ
ഏറ്റവും കൂടുതൽ സൈനിക വിധവകളുള്ള സംസ്ഥാനം പഞ്ചാബാണ്. കേരളത്തിൽ 69,507 സൈനിക വിധവകളുള്ളതായാണ് കണക്ക്
രാജ്യത്ത് 6,98,252 ലക്ഷത്തിലധികം സൈനിക വിധവകളുള്ളതായി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സായുധ സേനയിലെ 3 ലക്ഷത്തോളം വിധവകൾ താമസിക്കുന്നുണ്ടെന്നും പ്രതിരോധമന്ത്രാലയം ലോക്സഭയെ അറിയിച്ചു.
യുദ്ധത്തിൽ വീരമൃത്യു വരിച്ചതും, കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ കൊല്ലപ്പെട്ടതുമായ സൈനികരുടെ പങ്കാളികളുടെ മാത്രം കണക്കല്ല ഇത്. മറ്റേതെങ്കിലും കാരണത്താൽ മരണപ്പെട്ട സൈനികരുടെ ഭാര്യമാരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മൊത്തത്തിലുള്ള കണക്കാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Also Read: മകൾക്ക് ജന്മദിന സമ്മാനമായി കെട്ടിടം ബോംബിട്ടു തകർത്ത ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
മൊത്തം 6.98 ലക്ഷം സൈനികരുടെ വിധവകളാണ് രാജ്യത്തുള്ളത്. ഏറ്റവും കൂടുതൽ സൈനിക വിധവകളുള്ള സംസ്ഥാനം പഞ്ചാബാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്. കേരളത്തിൽ 69,507 സൈനിക വിധവകളുള്ളതായാണ് കണക്ക്. 68,815 പേരുമായി ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്. ഉത്തരേന്ത്യയിൽ മാത്രം ഏകദേശം 3 ലക്ഷം സൈനികരുടെ വിധവകൾ കഴിയുന്നു. ഇവരിൽ 2,99,314 പേർ പഞ്ചാബ്, ഹരിയാന, എച്ച്പി, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ്.
പഞ്ചാബിൽ വിമുക്തഭടന്മാരുടെ രജിസ്റ്റർ ചെയ്ത വിധവകളുടെ എണ്ണം 74,253 ആണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊത്തം വിധവകളുടെ 10.63 ശതമാനമാണിത്. രാജ്യവ്യാപക പട്ടികയിൽ ഹരിയാന ആറാം സ്ഥാനത്താണ്. ഇവിടെ 53,546 വിധവകളുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. സായുധ സേനയിലെ അംഗങ്ങളിൽ കൂടുതലും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
Also Read: യാഫാ കൊല്ലപ്പെട്ടു; അവൾ കുറിച്ചുവച്ചതു പോലെ!
മുൻ സൈനികരുടെ വിധവകളുടെ ക്ഷേമത്തെക്കുറിച്ച് എംപി സുനിൽ ദത്താത്രയ് തത്കരെയുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം കണക്കുകൾ വിശദീകരിച്ചത്. സൈനിക വിധവകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ട്. ഓരോ അഞ്ച് വർഷത്തിന് ശേഷവും ഒരു റാങ്ക് വൺ പെൻഷൻ (ഒആർഒപി) പ്രകാരം ഈ പെൻഷൻ പരിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്സഭയെ അറിയിച്ചു. കുടുംബ പെൻഷനും ക്ഷാമബത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഓരോ ആറ് മാസത്തിലാണ് പരിഷ്കരിക്കുന്നത്. 2022ൽ മരിച്ച പ്രതിരോധ ഉദ്യോഗസ്ഥരുടെ 32 വിധവകൾക്ക് സർക്കാർ നിയമനവും നൽകിയിട്ടുണ്ട്.