ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; നാട്ടിലെത്തിക്കുക എംബസിയിൽ രജിസ്റ്റർ ചെയ്തവരെ
എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുക. യാത്ര പുറപ്പെടേണ്ടവർക് സന്ദേശം കൈമാറിയതായി എംബസി അറിയിച്ചു.
ന്യൂഡല്‍ഹി: ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും.ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പുറപ്പെടും. എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് നാട്ടിലെത്തിക്കുക. യാത്ര പുറപ്പെടേണ്ടവർക് സന്ദേശം കൈമാറിയതായി എംബസി അറിയിച്ചു.
ബാക്കിയുള്ളവർക്കായി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തും. വിദേശകാര്യ മന്ത്രി ജയ്ശങ്കർ ആണ് രക്ഷാദൗത്യം അറിയിച്ചത്. സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. അതേസമയം സമ്പൂർണ ഉപരോധവും വ്യോമാക്രമണവും മൂലം ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിത പാതയൊരുക്കാൻ അമേരിക്കയും ഈജിപ്തും ഇസ്രായേലും തമ്മിൽ ചർച്ച നടത്തും.
സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ പ്രത്യേക യോഗം നാളെ നടക്കും. ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും പിഴുതെറിയും വരെ പോരാട്ടം തുടരുമെന്നാണ് നെതന്യാഹു വ്യക്തമക്കുന്നത്. ആക്രമണം വ്യാപിക്കുന്നത് തടയാൻ നയതന്ത്രനീക്കം ഊർജിതമാക്കി തുർക്കി ഉൾപ്പെടെ നിരവധി രാജ്യങ്ങളും രംഗത്ത് എത്തി. ആറാം ദിവസമായ ഇന്നും ഗസ്സക്കുമേൽ നിരന്തര വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ.
ഊർജ നിലയം അടച്ചതോടെ ഇരുട്ടിലായ ഗസ്സയിൽ ജനജീവിതം അക്ഷരാർഥത്തിൽ ദുരിതപൂർണമാണ്. ഇന്നലെ മാത്രം നൂറിലേറെ പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. കരയുദ്ധത്തിനുള്ള തിരക്കിട്ട നീക്കം സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Launching #OperationAjay to facilitate the return from Israel of our citizens who wish to return.
— Dr. S. Jaishankar (@DrSJaishankar) October 11, 2023
Special charter flights and other arrangements being put in place.
Fully committed to the safety and well-being of our nationals abroad.