രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്ക്; നിയന്ത്രണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

മഹാരാഷ്ട്രയിലും ഡൽഹിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു

Update: 2022-01-15 01:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷത്തിലേക്കടുക്കുന്നു. കണ്ടെയ്ന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ശക്തമാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. മഹാരാഷ്ട്രയിലും ഡൽഹിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പൊതുപരിപാടികൾക്കും റാലി,പദയാത്ര എന്നിവക്കുമുള്ള വിലക്ക് തുടർന്നേക്കും.

കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വെർച്വൽ റാലിയുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകാനാണ് സാധ്യത. തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും വാക്സിനേഷൻ പുരോഗതിയും വിലയിരുത്തിയ ശേഷം ഇന്ന് തന്നെ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,64,202 പുതിയ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2.47 ലക്ഷം പ്രതിദിന കേസുകളിൽ നിന്ന് 6.7 ശതമാനം വർധനവാണ് പുതിയ കേസുകൾ സൂചിപ്പിക്കുന്നത്.ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 5,753 എണ്ണം ഒമിക്രോൺ കേസുകളാണ്. രാജ്യത്ത് 315 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു, ഇന്ത്യയിലെ മൊത്തം മരണങ്ങൾ 485,350 ആയി, സജീവ കേസുകൾ 12,72,073 ആയി ഉയർന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News