മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെക്ക് മൂന്നാം വിവാഹം

ലളിത് മോദി, നിത അംബാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരും ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്

Update: 2023-09-04 04:15 GMT
Editor : Jaisy Thomas | By : Web Desk

ഹരീഷ് സാല്‍വെയും ട്രീനയും

Advertising

ലണ്ടന്‍: മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹം.

ഐപിഎൽ മുൻ മേധാവി ലളിത് മോദി, നിത അംബാനി, സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ എന്നിവരും ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. 2020ല്‍ ആദ്യഭാര്യ മീനാക്ഷി(38)യുമായുള്ള ബന്ധം പിരിഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം കഴിച്ചു.കരോളിനെ വിവാഹം കഴിക്കുമ്പോൾ സാൽവെ മോശം സമയങ്ങളിലൂടെ കടന്നുപോയതായി റിപ്പോർട്ടുകള്‍ പറയുന്നു. ലണ്ടനിലെ പള്ളിയില്‍ നടന്ന ചടങ്ങില്‍ 15 കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കരോളിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹരീഷ് സാൽവെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പാണ് മതം മാറിയത്.

മറാത്തി കുടുംബത്തില്‍ പെട്ട സാല്‍വെയുടെ പിതാവ് എൻ കെ പി സാൽവെ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റും അമ്മ അംബ്രിതി സാൽവെ ഒരു ഡോക്ടറുമായിരുന്നു.കരിയറിന്‍റെ തുടക്കത്തിൽ, മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം. വിവാദങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല. മുകേഷ് അംബാനി അടക്കമുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ പ്രിയങ്കരനാണ് ഹരീഷ് സാല്‍വെ. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയ്ക്ക് വേണ്ടി ഹാജരായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News