ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി; രാവിലെ പുറപ്പെട്ട എയർ ഇന്ത്യ വിമാനം യുക്രൈനിൽ നിന്നും മടങ്ങി

വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്

Update: 2022-02-24 06:17 GMT
Advertising

ഇന്ത്യക്കാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കിയവിൽ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാനായില്ല. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.  ബോറിസിൽ എത്തിയ ശേഷം യാത്രക്കാരെ കൊണ്ട വരാൻ കഴിയാതെ മടങ്ങുകയായിരുന്നു.

വ്യോമ താവളങ്ങളിലെല്ലാം നയന്ത്രണമെർപെടുത്തിയ സാഹചര്യത്തിലാണിത്. വരുന്ന ദിവസങ്ങളിലെല്ലാം തന്നെ എയർ ഇന്ത്യയുടെ വിമാനങ്ങൾ അയക്കാൻ തീരുമാനമുണ്ടായിരുന്നു. നിരവധി വിദ്യാർഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. ടിക്കെറ്റെടുത്തവർക്ക് തിരികെ മടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിദ്യാർഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേർന്നിരുന്നു. യുക്രൈനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാർഥികൾ പറഞ്ഞത്. മെഡിക്കൽ വിദ്യാർത്ഥികളാണ് കൂടുതലും യുക്രൈനിൽ പഠനം നടത്തുന്നത്. മറ്റു വിമാന സർവീസുകൾ 25, 27, മാർച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം തന്നെ പ്രതിസന്ധിയിലാണ്.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി സോഷ്യൽ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. 

UKRAINE EMBASY no

+380997300483

+380997300428

email-cosn1.kyiv@mea.gov.ഇൻ

ceo.norka@kerala.gov.in

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News