പണപ്പെരുപ്പം ഉയർന്ന് തന്നെ; പ്രത്യേക യോഗം വിളിച്ച് ആർ.ബി.ഐ

തുടർച്ചയായ ഒമ്പത് മാസവും ആർ.ബി.ഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല.

Update: 2022-10-30 01:17 GMT
പണപ്പെരുപ്പം ഉയർന്ന് തന്നെ; പ്രത്യേക യോഗം വിളിച്ച് ആർ.ബി.ഐ
AddThis Website Tools
Advertising

ന്യൂഡൽഹി: ‌പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിയാതെ റിസർവ് ബാങ്ക്. കേന്ദ്രസർക്കാർ വിശദീകരണം ചോദിച്ചതോടെ റിസർവ് ബാങ്ക് ധനനയ സമിതി യോഗം വിളിച്ചു. നവംബർ മൂന്നിനാണ് യോഗം.

തുടർച്ചയായ ഒമ്പത് മാസവും ആർ.ബി.ഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പമെത്തിയിട്ടില്ല. ഇതോടെയാണ് ധനനയ സമിതി വിളിച്ചുചേർത്ത് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചത്. രണ്ടിനും ആറിനും ഇടയിൽ പണപ്പെരുപ്പം എത്തിക്കുമെന്നാണ് സമിതി നേരത്തേ റിസർവ് ബാങ്കിന് ഉറപ്പ് നൽകിയിരുന്നത്.

എന്നാൽ രാജ്യത്തിന് ആശങ്കയുയർത്തി ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നു നിൽക്കുകയാണ്. അഞ്ച് മാസത്തിനിടയിലെ ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. തുടർച്ചയായ മൂന്ന് പാദത്തിലധികമായി ആറു ശതമാനത്തിലേറെയാണ്.

പണപ്പെരുപ്പം ഉയർന്നതോടെ ഡിസംബറിലും ആർ.ബി.ഐ പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയേറി. പലിശ വർധിക്കുന്നത് ജീവിതച്ചെലവ് വീണ്ടും വർധിക്കാൻ ഇടയാക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News