ജയിലിൽ ഇൻസുലിൻ അനുവദിക്കണം: കെജ്‍രിവാളിന്‍റെ ഹരജിയിൽ ഇന്ന് വിധി
ജയിലിലെ ആഹാരക്രമമാണ് ഷുഗർ ലെവൽ വർധിപ്പിച്ചത് എന്നായിരുന്നു ഇ.ഡിയുടെ മറുപടി
Update: 2024-04-22 02:33 GMT
ഡൽഹി: ജയിലിൽ ഇൻസുലിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹരജിയിൽ ഇന്ന് വിധി പറയും. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുക. തീവ്ര പ്രമേഹ രോഗിയാണെന്നും അതിനാൽ ഇൻസുലിൻ അത്യാവശ്യമാണെന്നുമായിരുന്നു കെജ്‍രിവാൾ വാദിച്ചത്. എന്നാൽ ജയിലിലെ ആഹാരക്രമമാണ് ഷുഗർ ലെവൽ വർധിപ്പിച്ചത് എന്നായിരുന്നു ഇ.ഡിയുടെ മറുപടി.
സ്ഥിരമായി മാങ്ങയും ഉരുളക്കിഴങ്ങും കഴിച്ചതും ഷുഗർ ലെവൽ വർധിക്കാൻ കാരണമായെന്നും ഇ.ഡി കോടതിയിൽ വാദിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിൽ കഴിയുന്ന കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.