രാജ്യത്തെ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു; ആശങ്കയായി പ്രതിദിന മരണനിരക്ക്

സംസ്ഥാനത്ത് രോഗികളുടെ എണ്ണം അരലക്ഷത്തിൽ തുടരുന്നു

Update: 2022-02-02 00:51 GMT
Editor : Lissy P | By : Web Desk
Advertising

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻറെ തീവ്രത കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷ്യത്തിൽ താഴെയാകാനാണ് സാധ്യത. എന്നാൽ പ്രതിദിന മരണനിരക്കിൽ വർധനവ് ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ ആയിരത്തിന് മുകളിലായിരിന്നു പ്രതിദിന മരണനിരക്ക്. ഡോക്ടർമാരുടെ പരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗതീവ്രത കൂടിയ മഹാരാഷ്ട്ര, കർണ്ണാടക അടക്കമുള്ളയിടങ്ങളിൽ ജാഗ്രത പുലർത്താനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയംസംസ്ഥാനത്തും കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ താഴുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉണ്ടായ നേരിയ കുറവ് മാത്രമാണ് ആശ്വാസം. സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

മൂന്നാം തരംഗം അവസാനിക്കുന്നുവെന്ന സൂചനകൾ പ്രകടമാണെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.കഴിഞ്ഞ ദിവസം ഒന്നേകാൽ ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് അമ്പത്തിരണ്ടായിരത്തിനടുത്ത് ആളുകൾ രോഗികളായി. കൂടുതൽ രോഗികളുണ്ടായിരുന്ന തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞു. എറണാകുളത്തും തൃശൂരും രോഗവ്യാപനത്തിന് കാര്യമായ കുറവില്ല. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടുത്തയാഴ്ചയോടെ കുറയുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അമ്പതിനോട് അടുത്ത ടിപിആർ നാൽപത്തിരണ്ടായി കുറഞ്ഞു. ഇത് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നതയാണ് സൂചിപ്പിക്കുന്നത്.അതിനിടെ വിദേശികൾക്കുണ്ടായിരുന്ന ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ സർക്കാർ ഇളവുവരുത്തി. ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഇവർ കേന്ദ്രത്തിന്റെ പരിശോധനാ മാർഗ നിർദേശങ്ങൾ പാലിക്കണം.

ആശുപത്രിയിൽ സൗകര്യങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടക്കരുതെന്ന നിർദേശവും ആരോഗ്യമന്ത്രി നൽകി. നിലവിൽ 57 ശതമാനത്തോളം ഐസിയു കിടക്കകളും 84 ശതമാനം വെന്റിലേറ്ററുകളും ഒഴിവുണ്ട്. നിലവിലെ രോഗവ്യാപനം ഒന്നോ രണ്ടോ ആഴ്ചയോടെ കുറയുന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News