ഒമിക്രോൺ: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി
രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കോ നിയന്ത്രണം ബാധകമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
Update: 2021-12-09 17:02 GMT
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. 'എയര്‍ ബബിള്‍' മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും.
ഡിജിസിഎ ഇതുസംബന്ധിച്ച് ഔദ്യോഗിക വാർത്താക്കുറിപ്പു പുറത്തിറക്കി. രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കോ നിയന്ത്രണം ബാധകമല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
— DGCA (@DGCAIndia) December 9, 2021
രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തീരുമാനമെടുത്തിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യപാനത്തെതുടർന്നു തീരുമാനം മാറ്റുകയായിരുന്നു.