ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ശത്രുവായി പ്രഖ്യാപിച്ചാണ് പോരാട്ടം: മുഹമ്മദ് സലീം

സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ രംഗത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് സിപിഎം

Update: 2024-05-04 06:44 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മുര്‍ഷിദാബാദ്: കഴിഞ്ഞ തവണ കൈവിട്ട മുര്‍ഷിദാബാദ് ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ സിപിഎം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ രംഗത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മണ്ഡലം പിടിച്ചെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പാർട്ടി .

പ്രചാരണം സജീവമാക്കി പശ്ചിമ ബംഗാളില്‍ വലിയ തിരിച്ചുവരവിനുള്ള ഒരുക്കമാണ് സിപിഎം നടത്തുന്നത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സിപിഎം മത്സരിക്കുന്നത്.

ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ശത്രുവായി പ്രഖ്യാപിച്ചാണ് പോരാട്ടമെന്ന് മുഹമ്മദ് സലീം പറഞ്ഞു. പ്രദേശത്തെ വികസന പ്രശ്‌നങ്ങളും തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ജനം അനുഭവിക്കുന്ന പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉയര്‍ത്തിപ്പിടിക്കുമെന്ന് മുഹമ്മദ് സലീം പറഞ്ഞു. മുര്‍ഷിദാബാദില്‍ മാത്രമല്ല ബംഗാളില്‍ എല്ലായിടത്തും സിപിഎം തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കുന്നതില്‍ ആശയപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ റായ്ഗഞ്ചില്‍ നിന്നുള്ള എംപിയായിരുന്നു മുഹമ്മദ് സലീം. എന്നാല്‍ 2019ല്‍ മണ്ഡലത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. ബിജെപിയുടെ ദേബശ്രീ റോയ് ചൗധരിയാണ് മുഹമ്മദ് സലീമിനെ പരാജയപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുര്‍ഷിദാബാദിലെത്തിയപ്പോള്‍ മുഹമ്മദ് സലീം യാത്രയുടെ ഭാഗമായിരുന്നു.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News