ജാമിയ വിസി നിയമനം; കോടതി വിധിക്കെതിരെ അപ്പീൽ നൽകി ഇക്ബാൽ ഹുസൈൻ

അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും

Update: 2024-05-26 15:29 GMT
Advertising

ഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായും പിന്നീട് ഒഫിഷ്യേറ്റിങ് വൈസ് ചാൻസലറായും ലഭിച്ച നിയമനം റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകി പ്രൊഫസർ ഇക്ബാൽ ഹുസൈൻ.

നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് പ്രോ വൈസ് ചാൻസലറായും തുടർന്ന് ഒഫിഷ്യേറ്റിങ് വിസിയായുമുള്ള ഹുസൈന്റെ നിയമനം മെയ് 22 ന് റദ്ദാക്കിയത്.

തുടർന്ന് സർവകലാശാലയുടെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളുടെ പ്രവർത്തനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഒരാഴ്ചയ്ക്കകം ഒഫിഷ്യേറ്റിങ് വിസി തസ്തികയിലേക്ക് പുതിയ നിയമനം നടത്താനും കോടതി നിർദ്ദേശം നൽകിയിരുന്നു.

ജസ്റ്റിസ് രേഖാ പള്ളി, ജസ്റ്റിസ് സൗരഭ് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച അപ്പീൽ പരിഗണിക്കും.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News