കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു
പ്രദേശം വളഞ്ഞ പൊലീസ് ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചു
Update: 2022-01-29 15:21 GMT
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഹസന്‍പൊരയിലെ സ്വന്തം വീടിനു സമീപത്തു വെച്ചാണ് പൊലീസ് ഉദ്യേഗസ്ഥന് ഭീകരരില്‍ നിന്നും വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. അലി മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച വൈകിട്ട് 5.35 ഓടെയാണ് കോൺസ്റ്റബിളിന് വെടിയേറ്റത്. ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രദേശം വളഞ്ഞ പൊലീസ് ഭീകരരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.