ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: എ.എ.പി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഏഴ് സ്ഥാനാർഥികളെയാണ് എ.എ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2024-08-26 01:09 GMT
Advertising

ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഏഴ് സ്ഥാനാർഥികളെയാണ് എ.എ.പി പ്രഖ്യാപിച്ചിരിക്കുന്നത്. താരപ്രചാരകരുടെ പട്ടികയും പുറത്തിറക്കി.

പുൽവാമയിൽനിന്ന് ഫയാസ് അഹമ്മദ് സോഫിയും രാജ്‌പോറയിൽനിന്ന് മുദ്ദസിർ ഹസനും ദേവ്‌സറിൽനിന്ന് ഷെയ്ഖ് ഫിദ ഹുസൈനുമാണ് മത്സരിക്കുക. ദൂരുവിൽ മൊഹ്സിൻ ഷഫ്കത്ത് മിറും ദോഡയിൽ മെഹ്രാജ് ദിൻ മാലിക്കും ദോഡ വെസ്റ്റിൽ യാസിർ ഷാഫി മറ്റോയും ബനിഹാളിൽ മുദസിർ അസ്മാട്ടുമാണ് ആം ആദ്മി പാർട്ടിക്ക് വേണ്ടി മത്സരിക്കുക. പാർട്ടിക്ക് കൂടുതൽ പിന്തുണയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മനീഷ് സിസോദിയ എന്നിവർ അടങ്ങിയ 40 താരപ്രചാരകരുടെ പട്ടികയാണ് ആം ആദ്മി പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ ആം ആദ്മി കശ്മീരിൽ പ്രചാരണം ആരംഭിച്ചിരുന്നു. സഖ്യം പ്രഖ്യാപിച്ച കോൺഗ്രസും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. ഒറ്റ്ക്ക് മത്സരിക്കുന്ന പി.ഡി.പി കൂടുതൽ സീറ്റുകൾ ഇത്തവണ നേടുമെന്ന് പ്രതീക്ഷയിലാണ്. ഇന്നലെ പ്രകടനപത്രികയും പുറത്തിറക്കിയിരുന്നു. കേന്ദ്രസർക്കാറിന്റെ നിലപാടുകളും വികസന പ്രവർത്തനങ്ങളുയർത്തിയാണ് ബി.ജെ.പി വോട്ട് തേടുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നതിനാൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. തുടർച്ചയായ അവധി പോളിങ്ങിനെ ബാധിക്കുമെന്നാണ് പരാതി. അതേസമയം തോൽവി ഭയന്നാണ് ബി.ജെ.പി ഇടപെടലെന്ന് കോൺഗ്രസ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News