ആര്‍.എസ്.എസ്സിനെ താലിബാനോടുപമിച്ച ജാവേദ്അക്തറിന് കോടതിനോട്ടീസ്

സെപ്റ്റംബര്‍ മൂന്നിന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തര്‍ ആര്‍.എസ്.എസ്സിനെ താലിബാനോടുപമിച്ചത്

Update: 2021-09-28 04:58 GMT
Advertising

വിശ്വഹിന്ദു പരിഷത്തിനെയും ആര്‍.എസ്സ്.എസ്സിനേയും താലിബാനോടുപമിച്ച് പ്രസ്ഥാവനയിറക്കിയ ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന് താനെ കോടതിയുടെ നോട്ടീസ്. നവംബര്‍ 12 ന് മുമ്പ് കോടതിയില്‍ ഹാജരാകണെമെന്നാണ്  നിര്‍ദേശം. ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദ് അക്തറിനെതിരെ താനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 

സെപ്റ്റംബര്‍ മൂന്നിന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ മുസിലിങ്ങള്‍ക്കെതിരെ വര്‍ധിച്ച്  വരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയവെ ജാവേദ് അക്തര്‍ ആര്‍.എസ്.എസ്സിനേയും വിശ്വ ഹിന്ദു പരിഷത്തിനേയും താലിബാനോടുപമിച്ചത്. ജാവേദ് അക്തറിന്‍റെ പരാമര്‍ശത്തിനെതിരെ നിരവധി ബി.ജെ.പി നേതാക്കളാണ് രംഗത്ത് വന്നത്. ജാവേദ് അക്തര്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹം എഴുതിയ ഗാനങ്ങളുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ ആയ രാം കദം പറഞ്ഞിരുന്നു.

ജാവേദ് അക്തറിന്‍റെ പ്രസ്ഥാവന ഹൈന്ദവസംസ്കാരത്തെ അപമാനിക്കുന്നതാണ് എന്ന് ശിവസേന പറഞ്ഞു. മുംബൈയിലെ കുര്‍ള കോടതിയില്‍ ജാവേദ് അക്തറിനെതിരെ ബി.ജെ.പി നേതാവ് ദ്രുത്മാന്‍ ജോഷി ഫയല്‍ ചെയ്ത മറ്റൊരു കേസും പരിഗണനയിലുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News