'ശശികലയുമായി നല്ല ബന്ധത്തിലായിരുന്നില്ല'; ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ജുഡീഷ്യൽ കമ്മിഷൻ

കമ്മിഷൻ റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്തുവച്ചു.

Update: 2022-10-18 08:04 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജുഡീഷ്യൽ കമ്മിഷൻ. അവസാന കാലത്ത് ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മരണം അന്വേഷിച്ച ജസ്റ്റിസ് ആറുമുഖസാമി കമ്മിഷൻ പറയുന്നു.  കമ്മിഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. 

ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2016 ഡിസംബർ 5 തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജയലളിത 68-ാം വയസ്സിലാണ് അന്തരിച്ചത്. 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല.  

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചത്. എന്നാൽ തുടക്കം മുതൽ കമ്മിഷനുമായി ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി മാനേജ്‌മെന്റ് സഹകരിച്ചിരുന്നില്ല. മെഡിക്കൽ വിദഗ്ധരില്ലാതെ കമ്മിഷനുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. മുൻ മുഖ്യമന്ത്രിയെ ചികിത്സിച്ച മുറികളിലെ സിസിടിവി ക്യാമറകൾ നീക്കിയതും വിവാദമായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News