ജെ.ഡി.എസ് നേതാവ്‌ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി മുന്നിൽ

ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കാഴ്ചവെച്ചിരുന്നത്.

Update: 2023-05-13 03:17 GMT
Editor : rishad | By : Web Desk
Nikhil Kumaraswamy

നിഖിൽ കുമാര സ്വാമി

AddThis Website Tools
Advertising

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി മുന്നിട്ട് നിൽക്കുകയാണ്. രാമങ്കര മണ്ഡലത്തിൽ നിന്നാണ് കുമാരസ്വാമി ജനവിധി നേടുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിഖിൽ മത്സരിച്ചെങ്കിലും ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുമലത അംബരീഷിനോട് പരാജയപ്പെട്ടിരുന്നു. 

രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കാഴ്ചവെച്ചിരുന്നത്. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ എക്സിറ്റ്പോൾ ഫലം നൽകിയ ആത്മവിശ്വാസത്തിൽ ഭരണം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. ഭരണത്തിൽ നിർണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാനാകും.

73.19 ശതമാനം വോട്ടെടുപ്പ്‌‌ നടന്ന ഇത്തവണ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ്‌ മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ്‌ കിങ് മേക്കറാകും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News