കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം
'പിങ്ഗള കേശിനി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം
Update: 2024-12-18 12:10 GMT
ന്യൂഡൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗള കേശിനി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അദ്ദേഹത്തിന് ലഭിക്കുക.
ഏഴ് കൃതികളാണ് അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് പിങ്ഗള കേശിനിക്ക് പുരസ്കാരം ലഭിച്ചത്. നിലവിൽ അദ്ദേഹം കേരള സർക്കാരിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ ഡയറക്ടറാണ്.
കാലഘട്ടത്തോട് നീതിപുലർത്തുന്ന സമാഹാരമാണ് 'പിങ്ഗള കേശിനി'യെന്ന് സാഹിത്യ പുരസ്കാരജേതാവ് കെ.ജയകുമാർ പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും ആഹ്ലാദകരമായ ദിനമാണ് ഇന്ന്. പുരസ്കാരം ലഭിച്ചതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും കെ.ജയകുമാർ പ്രതികരിച്ചു..