കെ. സുധാകരനും വി.ഡി സതീശനും ഡൽഹിയിലേക്ക്; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച

കെ.പി.സി.സി അധ്യക്ഷൻ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായിട്ടും യൂത്ത് കോൺഗ്രസുകാർ സമരത്തിന് ഇറങ്ങാത്തതിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്

Update: 2023-06-26 02:26 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ഡൽഹിയിലെത്തും. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇവര്‍ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

കെ.പി.സി.സി അധ്യക്ഷൻ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായിട്ടും യൂത്ത് കോൺഗ്രസുകാർ സമരത്തിന് ഇറങ്ങാത്തതിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ ശക്തമായി.

ഇത് പാർട്ടിയിൽ ഐക്യം നഷ്ടമാകാൻ കാരണമാകുന്നുവെന്നും രാഹുൽ ഗാന്ധിയെ നേതാക്കൾ അറിയിക്കും. ഇതിനുപുറമെ പുരാവസ്തു തട്ടിപ്പുകേസിൽ സുധാകരനെ അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്‍റെ പ്രതികാര നടപടിയാണെന്നും ഇവര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും.

Full View

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മുന്‍പിലും നേതാക്കൾ വിഷയം ഉന്നയിക്കുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് അംഗത്വവിതരണ വോട്ടെടുപ്പ് നടപടികൾ ഈ മാസം 28നാണ് ആരംഭിക്കുന്നത്. ഇന്നും നാളെയുമായി രണ്ടു ദിവസം സുധാകരനും സതീശനും ഡൽഹിയിലുണ്ടാകും.

Summary: KPCC President K. Sudhakaran and Leader of Opposition VD Satheesan will reach Delhi today. Both will meet Congress leader Rahul Gandhi and AICC General Secretary Tariq Anwar, who is in charge of Kerala.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News