കങ്കണ അടി വിവാദം; സുരക്ഷാ ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുക്കരുത്: ശബാന ആസ്മി

എക്‌സ് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്

Update: 2024-06-08 07:15 GMT

Shabana Azmi

Advertising

ഡൽഹി: ബോളിവുഡ് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് മർദനമേറ്റ സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെതിരെ മുതിർന്ന ചലചിത്ര പ്രവർത്തക ശബാന ആസ്മി രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ശബാന കങ്കണ റണാവത്തിനെ പിന്തുണക്കുന്നതായും അറിയിച്ചു. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ' തനിക്ക് കങ്കണയോട് സ്‌നേഹം നഷ്ടപ്പെട്ടിട്ടില്ലെന്നും അവർക്ക് അടിയേറ്റത് ആഘോഷിക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

പഞ്ചാബിലെ ചണ്ഡിഗഢ് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോകാനെത്തിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയതെന്നാണു വിവരം.

അതിനിടെ കുൽവീന്ദർ കൗറിന് പിന്തുണയുമായി കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകളാണ് പിന്തുണയുമായി രംഗത്തെത്തിയത്. കങ്കണ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തൽ കൃത്യമായ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനം വളഞ്ഞുകൊണ്ടുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളാണ് ഇവ രണ്ടും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News