ചാര്‍ളി കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി
ചാർളി കണ്ടതിന് ശേഷം തന്‍റെ വളര്‍ത്തുനായയെ ഓർത്ത് ബസവരാജിന് സങ്കടം സഹിക്കാനായില്ല
രക്ഷിത് ഷെട്ടി നായകനായ '777 ചാര്‍ളി' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചാർളി കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചാർളി കണ്ടതിന് ശേഷം തന്‍റെ വളര്‍ത്തുനായയെ ഓർത്ത് ബസവരാജിന് സങ്കടം സഹിക്കാനായില്ല. പൊട്ടിക്കരയുന്ന ബസവരാജിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
"നായകളെക്കുറിച്ചുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിന്‍റെ വികാരങ്ങൾ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. സിനിമ കൊള്ളാം എല്ലാവരും കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്, "ഇന്ത്യ ടുഡേയോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ചിത്രം എല്ലാവരും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈ ഒരു നായ പ്രേമിയാണ്. കഴിഞ്ഞ വർഷമുണ്ടായ തന്‍റെ വളർത്തുനായയുടെ അദ്ദേഹത്തെ തളര്‍ത്തിയിരുന്നു.
കെ. കിരൺരാജ് സംവിധാനം ചെയ്ത 777 ചാർളി ഒരു സാഹസിക കോമഡി ഡ്രാമയാണ്. ചിത്രത്തിൽ രക്ഷിത് ഷെട്ടി, സംഗീത ശൃംഗേരി, രാജ് ബി ഷെട്ടി, ഡാനിഷ് സെയ്ത്, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരംവ സ്റ്റുഡിയോസിന് കീഴിൽ രക്ഷിത് ഷെട്ടിയും ജിഎസ് ഗുപ്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രം പുറത്തിറങ്ങിയത്.