'പോപുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണം'; കർണാടക മുഖ്യമന്ത്രിയെ കണ്ട് കോൺഗ്രസ് നേതാക്കൾ
ഹലാൽ വിവാദം, ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് പോപുലർ ഫ്രണ്ടാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
Update: 2022-04-02 01:20 GMT
ബെംഗളൂരു: പോപുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയെ കണ്ട് നിവേദനം നൽകി. ലെജ്‌സ്ലേറ്റീവ് അസംബ്ലിയിലെയും ലെജ്‌സ്ലേറ്റീവ് കൗൺസിലിലെയും കോൺഗ്രസ് പ്രതിനിധികളായ മുസ്‌ലിം അംഗങ്ങളാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഹലാൽ വിവാദം, ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത് പോപുലർ ഫ്രണ്ടാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. അതുകൊണ്ട് ഈ സംഘടനകളെ നിരോധിക്കണമെന്ന് നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിന് കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ടുമാണെന്ന് ആരോപിച്ചിരുന്നു. ഇതാണ് ഇപ്പോൾ കോൺഗ്രസും ഏറ്റുപിടിച്ചിരിക്കുന്നത്.