യു.ടി ഖാദറും കെ.ജെ ജോർജും ജയിച്ചു, എൻ.എ ഹാരിസ് ജയത്തിനരികെ; കർണാടകയിലെ മലയാളിത്തിളക്കം
ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ ജനവിധി തേടുന്നത്. നാല് തവണ അദ്ദേഹം നിയമസഭയലെത്തിയിട്ടുണ്ട്
കർണാടക: ബിജെപിയിൽ നിന്ന് സംസ്ഥാനം പിടിക്കുമെന്നുറച്ച് ചരിത്ര മുന്നേറ്റമാണ് കർണാടകയിൽ കോൺഗ്രസ് നടത്തുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 136 മണ്ഡലങ്ങളിൽ ജയത്തിനരികിൽ കോൺഗ്രസുണ്ട്. ബിജെപി 64 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ മുന്നേറ്റത്തിൽ മുൻപത്തേപോലെ മലയാളിത്തിളക്കം ഇപ്രവശ്യവും ആവർത്തിക്കുന്നു. മലയാളിയായ കെ.ജെ ജോർജും യുടി ഖാദറും ജയിച്ചു. എൻ. എ ഹാരിസിന്റെ മുന്നേറ്റം തുടരുകയാണ്.
ദക്ഷിണ കന്നഡയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ ജനവിധി നേടിയത്. ഇവിടെ നിന്ന് തന്നെ നാല് തവണ അദ്ദേഹം നിയമസഭയലെത്തിയിട്ടുണ്ട്. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ സതീഷ് കുമ്പള 24433 വോട്ടുകളും നേടി. മുന്‍ മന്ത്രിയുമാണ് യു.ടി ഖാദർ
സർവജ്ഞർ മണ്ഡലത്തിൽ നിന്നാണ് കെ.ജെ ജോർജിന്റെ വിജയം ബിജെപിയുടെ പത്മനാഭ റെഡ്ഡിയെ തോൽപ്പിച്ചാണ് ഇത്തവണ ജോർജ് നിയമസഭയിലെത്തുന്നത്. 2013 ലും ജോർജ് മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഇരുപതാം വയസ്സില്‍ യൂത്ത് കോണ്‍ഗ്രസ്സിലൂടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം കര്‍ണാടക ആഭ്യന്തര മന്ത്രി പദവിവരെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവാണ്. 2018-ല്‍ കുമാരസ്വാമി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. സര്‍വജ്ഞനഗറില്‍നിന്ന് ഇത് ആറാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്
നാലപ്പാട് ഹാരിസെന്ന എൻ എ ഹാരിസ് ശാന്തിനഗറിൽ നിന്നാണ് ജനവിധി തേടുന്നത്. അവസാന ഘട്ട ഫലം വരുമ്പോൾ വ്യക്തമായ ലീഡിൽ തന്നെയാണ് ഹാരിസ്. ഈ മണ്ഡസലത്തിലെ ആം ആദ്മി സ്ഥാനാർത്ഥി കെ.മത്തായിയും മലയാളിയാണ്.
അതേസമയം, കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റി. വോട്ടെണ്ണൽ എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 136 സീറ്റിൽ മുന്നിലാണ്. ബി.ജെ.പി 64 സീറ്റിലും ജെ.ഡി.എസ് 20 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.