വെജിറ്റേറിയനായ കുട്ടിയെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചു; പരാതിയുമായി പിതാവ്

ബ്രാഹ്മണ വിഭാഗത്തില്‍ പെടുന്നതാണ് വിദ്യാര്‍ഥിനിയുടെ കുടുംബം

Update: 2023-11-24 07:02 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഷിമോഗ: സസ്യാഹാരിയായ ഏഴു വയസുകാരിയെ മകളെക്കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട തീറ്റിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം.

ബ്രാഹ്മണ വിഭാഗത്തില്‍ പെടുന്നതാണ് വിദ്യാര്‍ഥിനിയുടെ കുടുംബം. ശുദ്ധ വെജിറ്റേറിയനായ തന്‍റെ കുട്ടിക്ക് അധ്യാപിക നിര്‍ബന്ധിച്ച് മുട്ട നല്‍കിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസില്‍ പരാതി നല്‍കി. മുട്ട കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും അവര്‍ ആരോപിച്ചു. അധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഷിമോഗ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. മുട്ട കഴിക്കാൻ അധ്യാപകൻ കുട്ടിയെ ഒരാഴ്ചയോളം സമ്മർദ്ദം ചെലുത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അടിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു.

“കുട്ടികൾക്ക് മുട്ട, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍, വാഴപ്പഴം എന്നിവ നൽകണമെന്ന് സർക്കാരിന്റെ ഉത്തരവുണ്ട്. സ്വന്തം കുട്ടികൾക്ക് ഏതൊക്കെ ഭക്ഷണ സാധനങ്ങൾ നൽകണമെന്ന് അറിയിക്കാന്‍ എല്ലാ രക്ഷിതാക്കളെയും ഒരു മീറ്റിംഗിന് വിളിക്കണം. കഴിഞ്ഞ ഒരാഴ്ചയായി ഒരു ടീച്ചർ തന്നെ മുട്ട കഴിക്കാൻ നിർബന്ധിക്കുന്നുണ്ടെന്ന് എന്റെ കുട്ടി ഞങ്ങളോട് പറഞ്ഞു'' പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News