തന്നെയും കുടുംബത്തെയും സർക്കാർ വേട്ടയാടുന്നു; സ്പീക്കർക്ക് കാർത്തി പി ചിദംബരത്തിന്റെ കത്ത്
ജനപ്രതിനിധിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നും പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി രേഖകൾ സിബിഐ പിടിച്ചെടുത്തെന്നും പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: തന്നെയും കുടുംബത്തെയും സർക്കാർ വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാണിച്ച് കാർത്തി പി ചിദംബരം ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി. ജനപ്രതിനിധിയെന്ന പരിഗണന ലഭിക്കുന്നില്ലെന്നും പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി രേഖകൾ സിബിഐ പിടിച്ചെടുത്തെന്നും പരാതിയിൽ പറയുന്നു. ഐ.ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉന്നയിക്കാൻ സൂക്ഷിച്ച രേഖകളും പിടിച്ചെടുത്തു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ചൈനീസ് വിസ കൈക്കൂലിക്കേസിലാണ് കാർത്തി ചിദംബരത്തിനെ സിബിഐ ചോദ്യം ചെയ്യുന്നത്. 2011ൽ ചൈനീസ് പൗരൻമാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചുനൽകി എന്നാണ് കേസ്. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് ആറുമണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ ഇന്നും തുടരും.
Congress MP Karti Chidambaram writes to Lok Sabha Speaker Om Birla regarding his CBI questioning, says, "gross breach of Parliamentary Privilege by the CBI." pic.twitter.com/KwfbVAyvM5
— ANI (@ANI) May 27, 2022