വിസ കൈക്കൂലിക്കേസ്; കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞു
ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇടക്കാല സംരക്ഷണം നൽകിയത്
Update: 2022-05-26 10:52 GMT
ന്യൂഡൽഹി: ചൈനീസ് വിസ കൈക്കൂലിക്കേസിൽ കാർത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഇടക്കാല സംരക്ഷണം നൽകിയത്. മെയ് 30 വരെ ഇടക്കാല സംരക്ഷണം അനുവദിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സംരക്ഷണം.
2011ൽ ചൈനീസ് പൗരന്മാർക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നൽകി എന്ന കേസിലാണ് ഇപ്പോൾ കാർത്തി ചിദംബരം അന്വേഷണം നേരിടുന്നത്. പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് ആരോപിക്കപ്പെടുന്നത്. നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകൾ കാർത്തി ചിദംബരത്തിനെതിരെയുണ്ട്. upadating