കശ്മീർ വിഘടനവാദി നേതാവ് അൽത്താഫ് അഹമ്മദ് ഷാ മരിച്ചു
തിഹാർ ജയിലിൽ തടവിലായിരുന്നു അൽത്താഫ് ഷാ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡൽഹി എംയിസിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Update: 2022-10-11 05:18 GMT
ന്യൂഡൽഹി: തീവ്രവാദ ഫണ്ടിങ് കേസിൽ ജയിലിലായിരുന്നു കശ്മീരി വിഘടനവാദി നേതാവ് അൽത്താഫ് അഹമ്മദ് ഷാ മരിച്ചു. ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനായ അൽത്താഫ് ഷാ ന്യൂഡൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചാണ് മരിച്ചത്. തിഹാർ ജയിലിൽനിന്ന് ചികിത്സക്കായി ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റിയത്.
അർബുദ രോഗിയായ അൽത്താഫ് ഷാ എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചെന്ന് അദ്ദേഹത്തിന്റെ മകൾ ട്വീറ്റ് ചെയ്തു. 2017 ജൂലൈ 25നാണ് എൻഐഎ തീവ്രവാദ ഫണ്ടിങ് കേസിൽ ശ്രീനഗറിലെ സൗര സ്വദേശിയായ അൽത്താഫിനെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലായിരുന്നു അദ്ദേഹത്തെ ആറോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റാൻ ഒക്ടോബഹർ ഒന്നിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.