'കേരള നേതാക്കൾ തരിഗാമിയെ വിലക്കി'; ഭാരത് ജോഡോ യാത്രയിൽ സി.പി.എം പങ്കെടുക്കാത്തതിൽ കെ.സി വേണുഗോപാൽ

ഭാരത് ജോഡോ യാത്ര വൻ വിജയമായി മാറിയെന്നും കെ.സി വേണുഗോപാൽ അവകാശപ്പെട്ടു

Update: 2023-01-28 04:29 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാതിരുന്നത് കേരള നേതാക്കൾ വിലക്കിയത്‌കൊണ്ടാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തരിഗാമി അത് കോൺഗ്രസ് നേതാക്കളോട് വ്യക്തമാക്കിയെന്നും കെ.സി വേണുഗോപാൽ മീഡിയവണ്ണിനോട് പറഞ്ഞു. നേരത്തെ കേരള നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയിൽ നിന്നും വിട്ടുനിന്നിരുന്നു.

ഭാരത് ജോഡോ യാത്ര വൻ വിജയമായി മാറിയെന്നും കെ.സി വേണുഗോപാൽ അവകാശപ്പെട്ടു. ''ഇന്നലെയുണ്ടായത് വലിയ സുരക്ഷാ വീഴ്ചയാണ്, പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയമായത് കൊണ്ടാണ് യാത്ര നിർത്തിയത്, ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായിരുന്നില്ല, വീഴ്ച സംഭവിച്ചതായി പൊലീസും സമ്മതിക്കുന്നുണ്ട്''- കെ.സി വേണുഗോപാൽ പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നത് കോൺഗ്രസ് പാലിക്കുമെന്നും സമാപന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. 

സുരക്ഷാ വീഴ്ചയെ തുടർന്നാണ് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചത്. ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന് യാത്ര താത്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തീവ്രവാദ ആക്രമണങ്ങൾ പതിവായ മേഖലയാണിത്. സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ പിൻവാങ്ങിയെന്ന് രാഹുൽഗാന്ധി തുറന്നടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമായ മുൻകരുതലെടുത്തില്ലെന്ന് കെ.സി വേണുഗോപാലും കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയിലൂടെ പാർട്ടിക്ക് ഏറ്റവും വലിയ ഉണർവ്വും ആവേശവുമുണ്ടായെന്നും അത് ചിലപ്പോൾ തെരഞ്ഞെടുപ്പിന് ഗുണകരമായിരിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News