'പാർലമെന്റിലും നിയമസഭകളിലും ഒബിസിക്കാർക്ക് 33% സംവരണം ഏർപ്പെടുത്തണം'; പ്രധാനമന്ത്രിക്ക് ചന്ദ്രശേഖര റാവുവിന്റെ കത്ത്

സെപ്റ്റംബർ 18ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഒബിസി സംവരണത്തിന് ആവശ്യമായ നിയമനിർമാണം നടത്തണമെന്നും ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടു.

Update: 2023-09-15 13:26 GMT
Advertising

ഹൈദരാബാദ്: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും ഒബിസിക്കാർക്ക് 33% സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി പ്രമേയം പാസാക്കി. സെപ്റ്റംബർ 18ന് തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇത് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോട് ചെയ്ത ചരിത്രപരമായ തെറ്റുകൾ തിരുത്താൻ ഭരണകൂടത്തിന് അനുകൂലമായ നടപടിയെടുക്കാൻ ദീർഘദർശികളായ ഭരണഘടനാ ശിൽപികൾ ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിയിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും ഒ.ബി.സിക്കാർക്ക് സംവരണം ഏർപ്പെടുത്തിയതിലൂടെ ആ ലക്ഷ്യത്തിന്റെ ഒരു ഭാഗം കൈവരിക്കാനായി. പാർശ്വവൽകൃത വിഭാഗങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടണമെങ്കിൽ പാർലമെന്റിലും നിയമസഭകളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അനിവാര്യമാണ്-ചന്ദ്രശേഖര റാവു കത്തിൽ പറഞ്ഞു.

ഒബിസി വിഭാഗക്കാർക്ക് 33% സംവരണം ആവശ്യപ്പെട്ട് തെലങ്കാന നിയമസഭ 2014 ജൂൺ 14ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേന്ദ്ര ഗവൺമെന്റ് ഇതുവരെ ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായിട്ടില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News