ഡൽഹി കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചോദിച്ച് കെജ്‌രിവാളിന്റെ റോഡ് ഷോ

ഒരു കാലത്ത് പരസ്പരം പടവെട്ടിയ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും ഇപ്പോൾ ഡൽഹിയിൽ ഒരു കൊടിയാണ്.

Update: 2024-05-16 03:53 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചോദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ. കെജ്രിവാളിന്റെ സാന്നിധ്യം ഇരു പാർട്ടികൾക്കുമിടയിലെ അകലം കുറച്ചിട്ടുണ്ട്. നാലു സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.

ഒരു കാലത്ത് പരസ്പരം പടവെട്ടിയ ആംആദ്മി പാർട്ടിക്കും കോൺഗ്രസിനും ഇപ്പോൾ ഡൽഹിയിൽ ഒരു കൊടിയാണ്. അരവിന്ദ് കെജ്രിവാളിന്റെ വരവോടെ ആപിനൊപ്പം കോൺഗ്രസും ഉണർന്നെണീറ്റു. മൂന്നു കോൺഗ്രസ് സ്ഥാനാർഥികളെയും ഒപ്പംകൂട്ടി കെജ്രിവാൾ റോഡ് ഷോ നടത്തി.

വടക്ക് കിഴക്കൻ ഡൽഹിയിൽ കനയ്യ കുമാറും ചാന്ദ്‌നി ചൗക്കിൽ ജയ്പ്രകാശ് അഗർവാളും വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഉദിത് രാജുമാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. തന്റെ പാർട്ടിയുടെ പൂർണ പിന്തുണ കോൺഗ്രസ് സ്ഥാനാർഥികൾക്കുണ്ടെന്ന് കെജ്രിവാൾ ഉറപ്പിക്കുന്നു.

ഇത്തവണ നിങ്ങൾ വോട്ട് ചെയ്യാൻ പോവുമ്പോൾ ഇവിഎമ്മിൽ ചൂൽ അടയാളം കാണില്ല. അവിടെ കൈപ്പത്തിയാണ് ഉണ്ടാവുക. കൈപ്പത്തിക്ക് വോട്ട് ചെയ്യണം- കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ തവണ ഏഴു സീറ്റും ബിജെപിയാണ് നേടിയത്. ഇത്തവണ ആറ് സിറ്റിങ് എംപിമാരെയും മാറ്റിയാണ് മത്സരം. ഇൻഡ്യാ സഖ്യത്തിലെ ഐക്യം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News