ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവനെ പാകിസ്താനിൽ അജ്ഞാതർ വെടിവെച്ചു കൊന്നു

സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്വാർ.

Update: 2023-05-06 14:20 GMT
Advertising

ലാഹോർ: ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പരംജിത് സിങ് പഞ്ച്വാർ കൊല്ലപ്പെട്ടു. ലാഹോറിൽവെച്ച് ബൈക്കിലെത്തിയ അജ്ഞാതരാണ് പഞ്ച്വാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ജോഹർ ടൗണിലെ സൺഫ്‌ളവർ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് അംഗരക്ഷകരോടൊപ്പം നടക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ അംഗരക്ഷകർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്വാർ. കേന്ദ്ര സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ 1986-ലാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിൽ ചേരുന്നത്.

പഞ്ചാബിൽ ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ കുപ്രസിദ്ധനായിരുന്നു പഞ്ച്വാർ. മയക്കുമരുന്ന് മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News