ബംഗാളിൽ ഖാർഗെയുടെ പോസ്റ്റർ നശിപ്പിച്ചു; നേതാക്കൾക്കു മുന്നറിയിപ്പ് നൽകി കോൺഗ്രസ്

സംഭവം മമത വിഷയത്തിൽ ചൗധരിയെ ഖാർഗെ അവഹേളിച്ചതിന് പിന്നാലെ

Update: 2024-05-20 13:48 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പ്രവർത്തകർക്ക് താക്കീത് നൽകി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പോസ്റ്ററുകൾ വികൃതമാക്കിയതിന് സംസ്ഥാന ഘടകത്തോട് റിപ്പോർട്ട് സമർപ്പിക്കാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മമത ബാനർജിയുടെ ഇൻഡ്യ സംഖ്യത്തോടുള്ള വിശ്വസ്തത ചോദ്യം ചെയ്ത ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ ഖാർഗെ അവഹേളിച്ചതിന് തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഖാർഗെയുടെ പോസ്റ്ററുകളും ഹോർഡിങുകളും മഷി ഉപയോഗിച്ച് വികൃതമാക്കിയത്.

ഇത്തരം പ്രവൃത്തികൾ ഗൗരവമായി കാണുന്നുവെന്നും അച്ചടക്കരാഹിത്യം പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

ഖാർഗെയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചിലർ അനാവശ്യ പരാമർശങ്ങൾ നടത്തിയതായി ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കാൻ ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ പ്രസ്താവനയെ പരിഹസിച്ച ചൗധരി മമതയെ വിശ്വസിക്കാൻ കഴില്ലെന്നും അവർ ബിജെപിയിൽ ചേരുമെന്നും പറഞ്ഞിരുന്നു. ഇതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. ശേഷം ഖാർഗെ ചൗധരിക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News