അമേഠിയില്‍ കിഷോരി ലാലിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു; നാണംകെട്ട് സ്മൃതി ഇറാനി

ഇറാനിയെ തറപറ്റിച്ച കിഷോരി ലാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭിനന്ദിച്ചു.

Update: 2024-06-04 11:41 GMT
Advertising

അമേഠി മണ്ഡലത്തിൽ മുൻ കേന്ദ്ര മന്ദ്രി സമൃതി ഇറാനി പടുകൂറ്റൻ തോൽവിയിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാലിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. വോട്ടെണ്ണൽ തുടരുമ്പോൾ 3,97,538 വോട്ടുകളാണ് കിഷോരി ലാൽ നേടിയത്. സ്മൃതി 2,79,067 വോട്ടുകളുമായി ബഹുദൂരം പിന്നിലാണ്. 2019 ൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച് മണ്ഡലം പിടിച്ച സ്മൃതി ഇക്കുറി നാണംകെട്ട തോൽവിയിലേക്കാണ് കാലിടറി വീണത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇറാനിയുടെ വിജയം. 

 ഇറാനിയെ തറപറ്റിച്ച കിഷോരി ലാലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭിനന്ദിച്ചു. ''കിഷോരി ഭയ്യ, എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല, നിങ്ങൾ വിജയിക്കുമെന്ന് തുടക്കം മുതൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. നിങ്ങളെയും അമേഠിയിലെ എന്റെ സഹോദരീ സഹോദരൻമാരെയും ഞാൻ ഹൃദ്യമായി അഭിനന്ദിക്കുന്നു''-പ്രിയങ്ക ട്വീറ്റ് ചെയ്തു.

 രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ. അമേഠിയിൽനിന്ന് രാഹുൽ പേടിച്ചോടിയെന്ന് പറഞ്ഞ സ്മൃതി ഇറാനി കിഷോരി ലാലിനെ ഗാന്ധി കുടുംബത്തിന്റെ പാവയെന്നാണ് പരിഹസിച്ചിരുന്നത്. ഇതിനെല്ലാമുള്ള വായടപ്പന്‍ മറുപടിയായിരിക്കുകയാണ് കോൺഗ്രസിന്റെ വിജയം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News