നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച നഗരങ്ങളുടെ പട്ടികയിൽ കോട്ടയവും

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കോട്ടയം പരാമർശിച്ചത്

Update: 2024-07-11 11:21 GMT
Advertising

ഡല്‍ഹി: ചോദ്യപേപ്പര്‍ചോര്‍ച്ചയടക്കമുള്ള വിവാദങ്ങളില്‍ പെട്ട നീറ്റ് യു.ജി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചവർ കൂടുതലുള്ള പ്രദേശങ്ങളിൽ കോട്ടയവും. നീറ്റ് യുജി പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്ന പരാതിയിൽ സുപ്രിം കോടതിയില്‍ നടക്കുന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോട്ടയവും ഇടം പിടിച്ചത്. ഉയര്‍ന്ന റാങ്ക് കൂടുതല്‍ ലഭിച്ചവരില്‍ കോട്ടയം മൂന്നാം സ്ഥാനത്താണ്.

ആദ്യ ആയിരം റാങ്ക് നേടിയവരില്‍ 25 പേര്‍ കോട്ടയത്ത് നിന്നാണ്. ആദ്യ നൂറില്‍ മൂന്ന് പേരും ഇടം പിടിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആദ്യ രണ്ട് സ്ഥാനത്ത് രാജസ്ഥാനിലെ സിക്കാര്‍, കോട്ട നഗരങ്ങളാണ്.

നീറ്റ് യുജി പരീക്ഷയില്‍ ചിലയിടങ്ങളില്‍ മാത്രമാണ് ക്രമക്കേട് നടന്നത്. വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെത്. ടെലഗ്രാമിലുടെ പ്രചരിച്ച ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള വിഡിയോ വ്യാജമെന്ന് എന്‍ടിഎയും വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎ യും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഐഐടി മദ്രാസിന്റെ ഡാറ്റാ അനലിറ്റിക്സ് ഉദ്യോഗസ്ഥരുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ചിലയിടങ്ങളില്‍ മാത്രമാണ് ക്രമക്കേട് നടന്നത്. അത് വലിയ രീതിയില്‍ പരീക്ഷയെ ബാധിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ കൂടുതലുള്ളത് സിക്കാര്‍, കോട്ട, കോട്ടയം എന്നിവിടങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലങ്ങളില്‍ നിരവധി കോച്ചിംഗ് ക്ലാസുകള്‍ ഉള്ളതാകാം കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News