'പുകവലിക്കരുത്; അത് നിങ്ങളുടെ ശ്വാസകോശത്തെ കത്തിക്കും'; കുളു പൊലീസിന്റെ മുന്നറിയിപ്പ് ബോർഡ് കണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽമീഡിയ

മികച്ച സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചതെന്ന് കമന്റുകൾ

Update: 2022-08-08 06:30 GMT
Editor : Lissy P | By : Web Desk
Advertising

മണാലി: സഞ്ചാരികളുടെ ഇഷ്ടപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കുളു,മണാലി. മലയാളികളടക്കം നിരവധി പേരാണ് ഇരുചക്രവാഹനങ്ങളിലടക്കം കുളുവിലേക്കും മണാലിയിലേക്കും യാത്ര പോകുന്നത്. സഞ്ചാരികൾ ഏറെയുള്ളതിനാൽ അവിടുത്തെ റോഡ് സുരക്ഷയും കർശനമാക്കിയിരിക്കുകയാണ് ട്രാഫിക് പൊലീസ്.അതിന്റെ ഭാഗമായി കുളു ട്രാഫിക് പൊലീസ് സ്ഥാപിച്ച ബോർഡാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് രസകരമായ മുന്നറിയിപ്പ് ബോർഡാണ് കുളു ട്രാഫിക് പൊലീസ് സ്ഥാപിച്ചിരിക്കുന്നത്.  മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ് ബോർഡിലുള്ളത്. അത് മറ്റൊന്നുമല്ല.. 'മദ്യപിച്ച് വാഹനമോടിക്കരുത്.മണാലിയിലെ ജയിൽ അതിശൈത്യമാണ്'  എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. 'സിഗരറ്റ് നിങ്ങളുടെ ശ്വാസകോശത്തെ കത്തിക്കും' എന്നും ബോർഡിലുണ്ട്. ബോർഡിലെ വാചകങ്ങളേക്കാൾ ഇത് സ്ഥാപിക്കാൻ തെരഞ്ഞെടുത്ത സ്ഥലമാണ് സോഷ്യൽമീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഈ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കഞ്ചാവ് ചെടികൾക്കുള്ളിലാണ്.

ആ ബോർഡ് വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാകട്ടെ  മലയാളി സഞ്ചാരിയാണ്. അജ്നാസ് കെവി എന്ന സഞ്ചാരിയുടെ ട്രാവൽ ബേഡ് എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇത് മണാലി ആണ് , ഇവിടെ ഇങ്ങനെ ആണ്' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ സോഷ്യൽമീഡിയയിലും വൈറലായി മാറി. 7.1 മില്യൻ പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. 3800,000-ലധികം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ട്രാഫിക് ബോർഡിന്റെ പരസ്യവാചകമെല്ലാം ഇഷ്ടമായെന്നും എന്നാൽ അത് സ്ഥാപിക്കാൻ തെരഞ്ഞെടുത്ത സ്ഥലമാണ് തമാശ എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News