ലക്ഷദ്വീപില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 151 ജീവനക്കാരെ പിരിച്ചുവിട്ടു

അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു.

Update: 2021-07-03 16:03 GMT
Advertising

പൊതുമേഖലാ ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് ഭരണകൂടം. ടൂറിസം മേഖലയില്‍ നിന്നാണ് 151 പേരെ കൂടി പിരിച്ചു വിട്ടത്. വിനോദസഞ്ചാര രംഗത്തെ മാന്ദ്യമാണ് പിരിച്ചു വിടലിലേക്ക് നയിച്ചതെന്നാണ് ദ്വീപ് ഭരണകൂടം നല്‍കുന്ന വിശദീകരണം. ജോലി നഷ്ടപ്പെട്ടവരിലധികവും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജീവനക്കാരാണ്. മറ്റുള്ള വകുപ്പുകളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്.

അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോണ്‍ഗ്രസ് എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് കലക്ടര്‍ നിരസിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ബോധപൂര്‍വ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നാണ് കലക്ടറുടെ നിലപാട്.

എം.പിമാരുടെ സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കലക്ടര്‍ എം.പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ചാല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ എം.പിമാരുടെ സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് കലക്ടറുടെ വിശദീകരണം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News