പ്രതിപക്ഷ ഐക്യത്തിന് ലാലു പ്രസാദ് യാദവും; മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തി

എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരുമായും ലാലു കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2021-08-03 09:54 GMT
Editor : ubaid | By : Web Desk
Advertising

എസ്‌.പി (സമാജ്‌വാദി പാർട്ടി) നേതാവ് മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് ലാലു പ്രസാദ് യാദവ്. ഇരുവരുടെയും സന്ദർശനത്തെ ഗൗരവത്തോടെയാണു രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നത്. മുലായത്തിന്റെ മകനും എസ്‌.പി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. എൻസിപി നേതാവ് ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവരുമായും ലാലു കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 


'രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും സുഹൃത്തുമായ മുലായം സിങ്‌ജിയെ കണ്ടു, ക്ഷേമാന്വേഷണം നടത്തി. കർഷകർ, അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ ആശങ്കകൾ പങ്കുവച്ചു'– ഹിന്ദിയിൽ കുറിച്ച ട്വീറ്റിൽ ലാലു പറഞ്ഞു. 'മുലായത്തിനു സുഖമില്ലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അറിയാനാണു ലാലു സന്ദർശിച്ചത്. രാജ്യത്തെ മുതിർന്ന രണ്ടു നേതാക്കൾ പരസ്പരം കാണുമ്പോൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നതു സ്വാഭാവികമാണ്'– എസ്‌പി നേതാവ് രാംഗോപാൽ യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസിൽ മൂന്നു വർഷത്തോളം ജയിലിലായിരുന്ന ലാലു, ഈ വർഷം ആദ്യമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. 

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി നാലു വർഷത്തിലേറെ ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പു വരെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കാനാണ് ലാലുവിന്റെ നീക്കം.

 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News