'ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ല': സുപ്രീം കോടതി
ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി
Update: 2024-10-18 12:48 GMT
ന്യൂഡൽഹി: ശൈശവ വിവാഹ നിരോധന നിയമം വ്യക്തിനിയമങ്ങൾ കൊണ്ട് തടയാനാകില്ലെന്ന് സുപ്രീം കോടതി. ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങൾ വർധിക്കുന്നുവെന്ന ഹർജിയിയിലാണ് നിർണായക വിധി.
നിയമം ഫലപ്രദമായി നടപ്പാക്കാൻ സുപ്രീം കോടതി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ശൈശവ വിവാഹത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുക, ശിക്ഷാനടപടികളുടെ അല്ലാതെ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ രൂപീകരിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.