ഗ്വാളിയോറിലെ റസ്റ്റോറന്‍റ് സന്ദര്‍ശിച്ച് ജ്യോതിരാദിത്യ സിന്ധ്യ; രാഹുലില്‍ നിന്നും പഠിച്ചതാണോ എന്ന് സോഷ്യല്‍മീഡിയ
'യഥാര്‍ഥത്തില്‍ പഠിക്കാത്തത്' എന്നായിരുന്നു സിന്ധ്യയുടെ മറുപടി
ഗ്വാളിയോര്‍: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗ്വാളിയോറിലെ റസ്റ്റോറന്‍റ് സന്ദർശിക്കുകയും ഭക്ഷണത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. റസ്റ്റോറന്‍റിലെ രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്തു. സന്ദര്‍ശനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്നും പഠിച്ചതാണോ എന്ന ചോദ്യമുയരുകയും ചെയ്തു.
സിന്ധ്യ ഒരു വൃദ്ധയോട് സംസാരിക്കുന്നതും അനുഗ്രഹം തേടുന്നതും വീഡിയോയിലുണ്ട്. "സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം പാചകക്കാരെ കാണേണ്ടത് പ്രധാനമാണ്. ഇന്ന്, ഗ്വാളിയോർ സന്ദർശന വേളയിൽ, ഞാൻ ഒരു റെസ്റ്റോറന്‍റിലെ യുവ ജീവനക്കാരെ കാണുകയും ഭക്ഷണത്തെക്കുറിച്ചും പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു'' സിന്ധ്യ വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. രാഹുലില്‍ നിന്നും പഠിച്ചതാണോ എന്ന ഉപയോക്താവിന്‍റെ ചോദ്യത്തിന് 'യഥാര്‍ഥത്തില്‍ പഠിക്കാത്തത്' എന്നായിരുന്നു സിന്ധ്യയുടെ മറുപടി.
ഏറെ ശ്രദ്ധ നേടിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി ട്രക്ക് ഡ്രൈവര്‍മാരോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗളൂരുവിലെ ഡെലിവറി ഏജന്‍റിന്‍റെ ബൈക്കിലും സഞ്ചാരം നടത്തിയിരുന്നു. ഡൺസോ, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തൊഴിലാളികളുമായും സംവദിച്ചിരുന്നു.
स्वादिष्ट भोजन खाने के साथ साथ जरूरी है रसोइया से मिलना! 😁
— Jyotiraditya M. Scindia (@JM_Scindia) July 6, 2023
आज ग्वालियर प्रवास के दौरान एक रेस्टोरेंट के युवा कर्मचारियों से मिला एवं खाने और स्थानीय मुद्दों पर चर्चा की । pic.twitter.com/eosNtXonBS