മുൻ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിന്റെ ​ഗവർണർ സ്ഥാനം; അപലപിച്ച് നിയമവിദഗ്ധർ

ജഡ്ജിമാർ വിരമിച്ച ശേഷം പദവികൾ കാംക്ഷിക്കുന്നത് വലിയ അപകടമാണെന്ന് സെബാസ്റ്റ്യൻ പോൾ

Update: 2023-02-13 04:19 GMT
Advertising

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറാക്കിയതിനെ അപലപിച്ച് നിയമവിദഗ്ധർ. ജുഡീഷ്യറിയുടെ വിശ്വസ്തതയെ ബാധിക്കുന്നതാണ് ഇത്തരത്തിലുള്ള നിയമനങ്ങളെന്നും വരാനിരിക്കുന്ന വിധിന്യായങ്ങളെ പദവികൾ സ്വാധീനിക്കുമെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.

സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച് ഒരു മാസത്തിനകം ഗവർണർ പദവിലെത്തിയ ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം നിയമനത്തിനെതിരെ രംഗത്ത് എത്തിയതിനു പിന്നാലെയാണ് സുപ്രിംകോടതി അഭിഭാഷകരടക്കമുള്ള നിയമ വിദഗ്ധരും കേന്ദ്രസർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടത്.

സർക്കാരിന്റെ ഇച്ഛകൾക്കനുസരിച്ച് പ്രവർത്തിച്ചവരെയാണ് ഇത്തരം പദവികളിൽ നിയമിക്കുന്നതെന്ന സംശയം ഉയർന്നുവരുമെന്ന് നിയമ വിദഗ്ധർ പറയുന്നു. ജഡ്ജിമാർ വിരമിച്ച ശേഷം പദവികൾ കാംക്ഷിക്കുന്നത് വലിയ അപകടമാണെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. അയോധ്യാ കേസിൽ വിധി പറഞ്ഞ റിട്ട. ജഡ്ജിമാരിൽ മൂന്നുപേരും വിരമിച്ചശേഷം ഇന്ന് ഔദ്യോഗിക പദവികളിലാണ്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News