സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സ്വവര്‍ഗ വിവാഹം രാജ്യത്തെ കുടുംബ സങ്കല്‍പത്തിന് വിരുദ്ധമാണെന്ന് കേന്ദ്രം വാദിക്കും
Update: 2023-03-13 01:22 GMT
ഡൽഹി: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആവശ്യത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
സ്വവര്‍ഗ വിവാഹം രാജ്യത്തെ കുടുംബ സങ്കല്‍പത്തിന് വിരുദ്ധമാണെന്ന് കേന്ദ്രം വാദിക്കും. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുര്‍ബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ നടക്കരുത്. സ്വവര്‍ഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.