മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
2023 ഫെബ്രുവരി മുതൽ സിസോദിയ ജയിലിലാണ്
Update: 2024-05-21 07:10 GMT
ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ് 31 വരെയാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. 2023 ഫെബ്രുവരി മുതൽ സിസോദിയ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിക്കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സിസോദിയയുടെ ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. വൈകിട്ട് അഞ്ച് മണിക്ക് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നുണ്ട്.